പുന്നയൂർക്കുളം:ബിജെപി പുന്നയൂർക്കുളം പാർട്ടി ഓഫീസ് (ടി.പി വിനോദിനി അമ്മ മന്ദിർ )നാളെ ( ജൂലൈ 1)മുതൽ അവശ്യ സാധനങ്ങളുടെ ശേഖരണ – വിതരണ കേന്ദ്രമാകും. മഴക്കെടുതിയിൽ വെള്ളം കയറി ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി പാർട്ടി ഓഫീസ് നിലകൊള്ളുമെന്നും ഉൽപ്പന്ന ശേഖരണത്തിനു വേണ്ടി പുന്നയൂർക്കുളത്ത് നാളെ മുതൽ വണ്ടി ഇറക്കുമെന്നും ദുരിത ബാധിതരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനായി ഹെല്പ് ഡെസ്ക് ആരംഭിക്കുമെന്നും ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി കെ ലക്ഷ്മണൻ, വെസ്റ്റ് മേഖല പ്രസിഡന്റ് വിനോദ്, സെക്രട്ടറി കെ.ഡി ബാബു, സുരേഷ് മാക്കോരം, ഷാജി തൃപ്പറ്റ്,എം.ജി സുരേഷ്,രാജൻ അളുവ പറമ്പിൽ, ഗോകുൽ,കിരൺ തുടങ്ങിയവർ സംസാരിച്ചു
മഴക്കെടുതി;ബിജെപി പുന്നയൂർക്കുളം പാർട്ടി ഓഫീസ് നാളെ മുതൽ അവശ്യ സാധനങ്ങളുടെ ശേഖരണ – വിതരണ കേന്ദ്രമാകും
