ഗുരുവായൂർ: ക്ഷേത്രത്തിൻ്റെ ആചാര,അനുഷ്ഠാന,താന്ത്രിക ചടങ്ങുകളുടെ അറിവിൻ്റെ കേദാരവും ക്ഷേത്ര അടിയന്തരപത്ത് പ്രവർത്തിക്കാരനും ആദ്ധ്യാത്മിക പെരിയോനുമായ പി.വി.രാമചന്ദ്രവാരിയർ (ചന്ദ്ര വാരിയർ ),ഗുരുവായൂരിൻ്റെ വ്യാപാര,ആദ്ധ്യാത്മിക,സാമൂഹ്യ രംഗത്തെ നിറ വ്യക്തിത്വമായ ജി.കെ.രാമകൃഷ്ണൻ (ചന്ദ്രുസ്വാമി) ഇരുവരും ദീർഘകാലം തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡണ്ടുമാരുമായിരുന്നു.ഇവരുടെ ചരമവാർഷിദിനങ്ങളോട നുബന്ധിച്ച് തിരുവെങ്കിടാചലപതി ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിൽ കരുണയും, കാരുണ്യവും ആവോളം പകർന്ന് സ്മരണാഞ്ജലി അർപ്പിച്ച് കാരുണ്യ ദിനാഘോഷം നടത്തി. തിരുവെങ്കിടാചലപതി ക്ഷേത്രപരിസരമണ്ഡപത്തിൽ ഇരുവരുടെയും അലങ്കരിച്ച ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി.സദസ്സ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.ഏട്ടോളം അശരണർക്ക് ആതുര ശിശ്രൂക്ഷാ ചികിത്സാധനസഹായം ചെയർമാൻ വിതരണം ചെയ്തു.ക്ഷേത്രസമിതി പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ വി.കെ.സുജിത്ത് അരിയും സഹായ വിതരണവും നടത്തി.
ബാലൻ വാറണാട്ട് ആമുഖപ്രസംഗവും ചൊവ്വല്ലുർ ഉണ്ണികൃഷ്ണൻ മുഖ്യ അനുസ്മരണം നടത്തി.ക്ഷേത്രസമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ, പ്രൊ. പി. മുരളീധരൻ, രുഗ്മിണി രാമകൃഷ്ണൻ, വിനോദ് കുമാർ അകമ്പടി എന്നിവർ സംസാരിച്ചു.രാജൂകലാനിലയം, ഹരി കൂടത്തിങ്കൽ, പി.ഹരിനാരായണൻ, എ.അനന്തകൃഷ്ണൻ, പി.രാഘവൻ നായർ, എ.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.വിവിധ ആദ്ധ്യാത്മിക,സാമൂഹ്യ സംഘടനാ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. പ്രസാദ ഊട്ടും ഉണ്ടായി
കരുണയും കാരുണ്യവും പകർന്ന് കാരുണ്യ ദിനാഘോഷം
