വടക്കേക്കാട്:നാഷണൽ ആയുഷ് മിഷൻ,ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, വടക്കേക്കാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. വടക്കേക്കാട് ടി എം കെ ഹാളിൽ വച്ച് നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി റഷീദ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ജിൽസി ബാബു മുഖ്യാതിഥിയായി.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.പി. ഉഷ സ്വാഗതവും ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. രമ്യ ജേക്കബ് നന്ദിയും പറഞ്ഞു. വാർഡ് മെമ്പർമാരായ എസ് .കെ ഖാലിദ്, ബീന, സരസ്വതി, ശോഭ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കാട്ടകാമ്പാൽ പഞ്ചായത്ത് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. നിഖിൽ ജോസ് ഫ്രാൻസിസ് വാർദ്ധക്യത്തിലെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും,കടപ്പുറം പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ബാലകൃഷ്ണൻ വയോജനങ്ങൾക്ക് യോഗ പരിശീലനത്തിന്റെ ഗുണങ്ങളെ ക്കുറിച്ചും ക്ലാസ് എടുത്തു. വടക്കേക്കാട് സി എച്ച് സി യുടെ സഹകരണത്തോടെ സൗജന്യ രക്ത പരിശോധനയും കാഴ്ച പരിശോധനയും നടത്തി.
വടക്കേക്കാട് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
