കുന്നംകുളം:കല്ലുംപുറത്ത് പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു.ആനയുടെ തട്ടേറ്റ് പാപ്പാന് നിസാരമായി പരിക്കേറ്റു.കൊമ്പൻ വേണാട്ടു മറ്റം ഗോപാലൻ കുട്ടിയാണ് ഇടഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കല്ലുംപുറം പള്ളി പരിസരത്ത് നിന്ന് ഹൈവേയിലേക്ക് കയറിയ ആന ചെഗുവേര റോഡ് വഴി ഉൾപ്രദേശത്തേക്ക് ഓടുകയായിരുന്നു. കോത്തോളിക്കുന്ന് എന്ന സ്ഥലത്താണ് ഇപ്പോൾ ആനയുള്ളത്. ഇതുവരെയും ആനയെ തളക്കാൻ കഴിഞ്ഞിട്ടില്ല.. കൂടുതൽ ദൃശ്യങ്ങൾ കാണാം…
കുന്നംകുളം കല്ലുംപുറത്ത് പെരുന്നാളിന് എത്തിച്ച ആനയിടഞ്ഞു;പാപ്പാന് പരിക്ക്
