പുന്നയൂർക്കുളം:137മത് നാലപ്പാടൻ ജൻമദിനാഘോഷത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു.
ഒക്ടോബർ ഏഴിനാണ് അനുസ്മരണവും അവാർഡ് ദാനവും.സി രാധാകൃഷ്ണൻ, ആശാ മേനോൻ, പി മോഹൻ ബാബു എന്നിവർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുക.കുന്നത്തൂർ മനയിൽ വച്ച് നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി ജനറൽ സെക്രട്ടറി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ടി. പി ഉണ്ണിയുടെ അധ്യക്ഷതയിൽ ട്രഷറർ സതീഷ് കുമാർ,വൈസ് പ്രസിഡണ്ട് മാരായ ചോ മുഹമ്മദുണ്ണി,രാമദാസ്തുടങ്ങി നിരവധി പേർ പങ്കെടുത്തു.ചെയർമാൻ അബ്ദുൽ പുന്നയൂർക്കുളം,കൺവീനർ സക്കറിയ്യ കുന്നച്ചംവീട്ടിൽ, ട്രഷറർ കെ എം പ്രകാശൻ എന്നിവരും സുരേഷ് ആറ്റുപുറം, സജീവ് കരുമാലിക്കൽ,അലി കണ്ണത്തയിൽ,സജീഷ്,ഷുക്കൂർ കോറോതയിൽ എന്നിവർ അടങ്ങിയ സ്വാഗതസംഘം കമ്മറ്റി രൂപീകരിച്ചു.എ.കെ സതീഷ്കുമാർ നന്ദി പറഞ്ഞു.
നാലപ്പാടൻ ജൻമദിനാഘോഷം; സ്വാഗതസംഘം രൂപീകരിച്ചു.
