സഞ്ചാരികളെ ആകർഷിച്ച് സ്രായിൽ കടവ്

കാട്ടകമ്പാൽ:സഞ്ചാരികളെ ആകർഷിച്ച്
സ്രായിൽ കടവിലെ ടൂറിസം.ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാനും പ്രകൃതിയെ ആസ്വദിക്കാനുമായി നിരവധി പേരാണ് കുടുംബസമേതം ഇവിടെ എത്തുന്നത്. കേൾമേഖലയിലെ ടൂറിസം സാധ്യത പ്രയോജനപെടുത്തിയാണ് പഞ്ചായത്ത് ഇവിടെ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ജനങ്ങളെ ആകർഷിക്കാൻ ബോട്ടിംങ്ങ്, പാർക്ക്, ടീ ഷോപ്പ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.തിരുത്തിക്കാട് ബണ്ട് മുതൽ മലപ്പുറം ജില്ലാ അതിർത്തിവരെ സാമാന്യം വലിയ തോതിൽ കോൾ പടവ് ഉണ്ടെങ്കിലും പ്രാദേശികമായ എതിർപ്പ് കാരണം പലപ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൊണ്ടുവരുന്ന പദ്ധതികൾ നടപ്പിലാകാറില്ല. അതുകൊണ്ട് തന്നെ സ്രായിൽ ടൂറിസം പദ്ധതി മൊത്തത്തിലുള്ള കോൾ മേഖലയുടെ വികസനത്തിന് ഇടയാക്കും എന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *