പുന്നയൂർക്കുളം: വടക്കേ പുന്നയൂരിൽ നിന്നും കാണാതായ സ്കൂൾ വിദ്യാർത്ഥിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി.വടക്കേ പുന്നയൂർ മൊയ്തീൻ മകൻ മുഹമ്മദ് യാസിർ(16)നെയാണ് ഇന്നലെ മുതൽ കാണാതായത്. ചമ്മണ്ണൂർ അമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് യാസർ ഇന്നലെ ഉച്ചക്ക് രണ്ട് മണിയോട് കൂടി കോയമ്പത്തൂരിൽ പഠിക്കുന്ന സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു. ട്രെയിൻ മാർഗ്ഗമാണ് കോയമ്പത്തൂരിൽ പോയത്. കാണാതായതിന് തുടർന്ന് വീട്ടുകാർ പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ച് അന്വേഷണം ആരംഭിച്ചത്. കോയമ്പത്തൂരിൽ എത്തിയ ഉടനെ സഹോദരി വീട്ടിലേക്ക് വിളിച്ചു പറയുകയും ട്രെയിൻ മാർഗ്ഗം യാത്ര തിരിക്കുകയുമായിരുന്നു
പുന്നയൂർ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ കോയമ്പത്തൂരിൽ നിന്നും കണ്ടെത്തി
