മാലിന്യമുക്ത നവകേരളം;വടക്കേക്കാട് മരത്തോൺ സംഘടിപ്പിച്ചു

വടക്കേക്കാട്:മാലിന്യ  മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വടക്കേക്കാട് ഗ്രാമ പഞ്ചായത്ത്‌  മരത്തോൺ സംഘടിപ്പിച്ചു.
വടക്കേക്കാട് സെൻ്ററിൽ നിന്നാരംഭിച്ച മാരത്തോൽ പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാൻ്റിംങ് കമ്മറ്റിയംഗങ്ങളായ റഷീദ്, ശ്രീധരൻ മാക്കാലിക്കൻ, അഭയം വാളണ്ടിയർ മൈമൂന ഹം, എന്നിവർ സംസാരിച്ചു..കൊച്ചന്നൂർ, തിരുവളയന്നൂർ,ഐസിഎ  
എന്നീ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മാരത്തോൺ പഞ്ചായത്തിന് മുന്നിൽ സമാപിച്ചു.വി ഇ ഒ രഘുനാഥ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹരിത കേരള മിഷൻ, നവകേരള മിഷൻ,ഐ ആർ ടി സി കോർഡിനേറ്റർ എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *