ലോക വയോജന ദിനം;ഓർമ്മകൾ പങ്ക് വെച്ചും കഥപറഞ്ഞും പാട്ടുപാടിയും അവരൊത്തുകൂടി

ചാവക്കാട്:പഴയകാല ഓർമ്മകൾ പങ്ക് വെച്ചും കഥപറഞ്ഞും പാട്ടുപാടിയും അവർ  ഒത്തുകൂടി..ലോക വയോജന ദിനത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ യൊരുക്കിയ വയോജന സംഗമമാണ് ജീവിത സായാഹ്നത്തിലെത്തിയവർക്ക് ആഹ്ലാദദായകമായത്. ചാവക്കാട് കടൽ തീരത്ത് പ്രത്യേക പന്തലൊരുക്കിയാണ് നഗരസഭ വയോജനങ്ങളെ വരവേറ്റത്.എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ഷീജ പ്രശാന്ത് അധ്യക്ഷയായി. നഗരസഭ വികസനകാര്യ സ്ഥിരസമിതി അധ്യക്ഷരായ  ഷാഹിന സലീം, അഡ്വ. എ വി മുഹമ്മദ് അൻവർ,പ്രസന്ന രണദിവെ, മുൻ ചെയർമാൻ എം ആർ രാധാകൃഷ്ണൻ,ഫൈസൽ കാനാമ്പുള്ളി, സി ഡി എസ് സൂപ്പർവൈസർ കെ പി ദീപ എന്നിവർ സംസാരിച്ചു.150 ലധികം  വരുന്ന  വയോജനങ്ങൾ, അംഗനവാടി ജീവനക്കാരുമാണ് വയോജന സംഗമത്തിൽ ഒത്തുകൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *