മത്സ്യത്തൊഴിലാളികൾ സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറി

എരുമപ്പെട്ടി:കടങ്ങോട് പഞ്ചായത്ത് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സി ഐ ടി യു വയനാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച ഒരു ലക്ഷത്തി അറുപതിനായിരത്തി എഴുനൂറ് രൂപ കുന്നംകുളം എം.എൽ.എ  ഏ.സി മൊയ്തീന് കൈമാറി.കടങ്ങോട് പഞ്ചായത്ത് സി.ഐ.ടി.യു കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.എം അലി,ജില്ലാ ട്രഷറർ കെ.എ അസീസ്, കുന്നംകുളം ഏരിയ സെക്രട്ടറി എം.കെ ലക്ഷ്മണൻ, സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന സാജൻ,തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ,ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷക്കീർ വെള്ളത്തേരി സ്വാഗതവും സെക്രട്ടറി ശ്രീനിഷ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *