മണ്ണുത്തിയിൽ വൻ സ്‌പിരിറ്റ് വേട്ട; മുന്തിരിക്കടിയിൽ ഒളിപ്പിച്ചു കടത്തിയ 2,600 ലിറ്റർ സ്പ‌ിരിറ്റ് പിടികൂടി.

തൃശൂർ:മണ്ണുത്തിയിൽ വൻ സ്‌പിരിറ്റ് വേട്ട. മുന്തിരിക്കടിയിൽ ഒളിപ്പിച്ചു കടത്തിയ സ്പ‌ിരിറ്റ് ആണ് പിടികൂടിയത്. 79 കന്നാസുകളിൽ ആയി 2,600 ലിറ്റർ സ്പ‌ിരിറ്റ് പിടികൂടി. ബംഗളൂരുവിൽ നിന്ന് മുന്തിരി കച്ചവടത്തിന് കൊണ്ടുവരുന്നതിന്റെ മറവിലായിരുന്നു കടത്ത്.തൃശൂർ സ്വദേശിക്ക് സ്പപിരിറ്റ് കൈമാറാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് പിടികൂടിയത്. സ്പ‌ിരിറ്റ് വാങ്ങാൻ എത്തിയ ആളെ പിടികൂടാൻ ശ്രമിച്ചെങ്കിലും വാഹനം എടുത്ത് പ്രതി കടന്നുകളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *