പുന്നയൂർക്കുളം:ലീഡർ കെ.കരുണാകരൻ സ്‌മാരക ട്രസ്റ്റിന്റെ പ്രഥമ പുരസ്ക്കാരം മുൻഎം.എൽ.എ.യും,ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായ ടി.വി.ചന്ദ്രമോ ഹനന് നൽകും. 25000 രൂപയും ഫലകവും അടങ്ങിയ അവാർഡ് ഫെബ്രുവരി 13 ന് വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് ആൽത്തറ ഗ്രീൻ ലാൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവും, കെ.പി.സി.സി.മുൻ പ്രസിഡണ്ടുമായ രമേശ് ചെന്നിത്തല എം എൽ എ സമർപ്പണം നടത്തും.ചടങ്ങിൽ മലപ്പുറം ജില്ലാ യു ഡി എഫ് ചെയർമാൻ പിടി അജയ്മോഹൻ, മുൻ ഡിസിസി പ്രസിഡണ്ട് ഒ.അബ്‌ദുൾ റഹ്‌മാൻകുട്ടി ഐ യുഎംഎൽ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് റഷീദ് തുടങ്ങി രാഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും
ലീഡർ കെ.കരുണാകരൻ സ്മാരക പുരസ്കാരം ടി.വി.ചന്ദ്രമോഹനന്
