കാവീട്:ഗുരുവായൂർ ദേവസ്വം കീഴേടം കാവീട് കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷം മേൽശാന്തി രാജേഷ് നമ്പൂതിരി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ക്ഷേത്രം സേവാ സമിതി അംഗങ്ങളും മാതൃസമിതി അംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്രത്തിനും ഫലവൃക്ഷത്തിനും ചുറ്റും നിറദീപങ്ങൾ കൊളുത്തി.അന്നേ ദിവസം നാരായണീയദിനാചരണത്തോടനുബന്ധിച്ച് മാതൃസമിതിയുടെ സംമ്പൂർണ്ണ രാമായണ പാരായണവും ഉണ്ടായി.ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളും മാതൃസമിതി അംഗങ്ങളും നേതൃത്വം നല്കി
കാവീട് ക്ഷേത്രത്തിൽ തൃക്കാർത്തിക ആഘോഷിച്ചു
