ഗുരുവായൂർ ക്ഷേത്രത്തിൽ പ്രാദേശികർക്കുള്ള ക്യൂ പുറത്തേക്ക് മാറ്റിയത് പ്രതിഷേധാർഹം; കൗൺസിലർ ശോഭ ഹരിനാരായണൻ

ഗുരുവായൂർ:ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക ക്യൂവിലൂടെ പ്രാദേശികർക്ക് ലഭിച്ചിരുന്ന ദർശന സൗകര്യം പുറത്തേക്ക് മാറ്റിയത് പ്രതിഷേധാർഹമാണെന്ന് വാർഡ്‌ കൗൺസിലർ ശോഭ ഹരിനാരായണൻ. ക്ഷേത്രത്തിലെ എല്ലാ കാര്യത്തിലും പ്രാദേശികരെ അകറ്റി നിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. പ്രാദേശിക ക്യൂ പഴയതുപോലെ നിലനിർത്തണം.കൂടാതെ മുൻപ് സ്ത്രീകൾക്ക് ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് പ്രത്യേക ക്യൂ സംവിധാനമുണ്ടായിരുന്നു. അവശതയുള്ള സ്ത്രീകൾക്കും അസുഖമുള്ളവർക്കും ഗർഭിണികൾക്കും സൗകര്യപ്രദമായ ഈ ക്യൂ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി പിന്നീട് നിർത്തലാക്കുകയാണ് ദേവസ്വം ചെയ്തത്.സ്ത്രീകൾക്ക് ഉപകാരപ്രദമായ ഈ ക്യൂ സംവിധാനം പുനസ്ഥാപിക്കണമെന്നും
വാർഡ് കൗൺസിലർ ആവിശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *