തൃശൂർ:ഒല്ലൂരിൽ ബസ് കെ.എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപത്ത് വെച്ചാണ് അപകടം.
കാൽനടയാത്രക്കാരായ ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72),മേരി (73) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 6 മണിയോടെ പള്ളിയിലേക്ക് നടന്നു പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം.ഒല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു
തൃശൂർ ഒല്ലൂരിൽ കെ എസ് ആർ ടി സി ബസ് ഇടിച്ച് രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
