ചാവക്കാട് ഒരുമനയൂരിൽ റോഡരികിൽ നാടൻ ബോംബ് പൊട്ടിതെറിച്ചു; ഒരാൾ കസ്റ്റഡിയിൽ

ചാവക്കാട്: ഒരുമനയൂരിൽ റോഡരികിൽ പൊട്ടിത്തെറിച്ചത് നാടൻ ബോംബ്. സംഭവത്തിൽ കാളത്തോട് സ്വദേശി ഷെഫീക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് ബോംബ് സ്ക്വാഡും പോലീസും പരിശോധന തുടരുകയാണ്.ഇന്ന് ഉച്ചതിരിഞ്ഞ് 2.15-ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. പരിസരവാസികൾ എത്തിയപ്പോൾ സ്ഥലത്ത് പുക ഉയരുന്ന നിലയിലായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ സ്ഥലത്ത് വെളുത്തനിറത്തിലുള്ള വസ്തുക്കളും കുപ്പിച്ചില്ലുകളും കണ്ടെത്തി.വെളുത്ത തുണിയിൽ ഗുണ്ടും കുപ്പിച്ചില്ലുകളും പൊതിഞ്ഞാണ് സ്ഫോടകവസ്തു നിർമിച്ചതെന്നാണ് പ്രാഥമിക നിഗമനം.അതേസമയം, കസ്റ്റഡിയിലുള്ള ഷെഫീക്ക് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.ഇയാളുടെ കൈവശമുണ്ടായിരുന്ന നാടൻബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ.ഇയാളെ പോലീസ്ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *