പീച്ചി ഡാം അപകടം; ചികിത്സയിലായിരുന്ന 2 പേർ മരിച്ചു

തൃശ്ശൂർ:പീച്ചി ഡാം റിസർവോയറിന്റെ
തെക്കേക്കുളം ഭാഗത്തു കാൽ വഴുതി വീണ നാല് വിദ്യാർഥിനികളിൽ രണ്ടാമത്തെയാളും മരിച്ചു. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് (16) ആണ് മരിച്ചത്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകൾ അലീന ഷാജൻ (16) ഇന്ന് പുലർച്ചെ മരിച്ചിരുന്നു.തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.നാല് പേരാണ് ഇന്നലെ ഉച്ചതിരിഞ്ഞ് ഉണ്ടായ അപകടത്തിൽ പെട്ടിരുന്നത്.രണ്ട് പേർ ഇപ്പോഴും ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *