ഓശാന ഞായർ ആഘോഷിച്ചു

തൊഴിയൂർ :കർത്താവിന്റെ  രാജകീയമായ യെരുശലേം പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ സെന്റ് ജോർജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ  ഓശാന ഞായറാഴ്ച ആചരിച്ചു. കാലത്ത്   6 ന് കുമ്പസാരവും    
7ന് പ്രഭാത നമസ്കാരവും തുടർന്ന് കുരുത്തോല വാഴ്‌വിന്റെ ശുശ്രുഷയും  വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു.ശുശ്രുഷകൾക്ക് സഭ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൽ മാർ ബസ്സേലിയോസ്‌ മെത്രാപോലീത്താ മുഖ്യകർമികത്വം വഹിച്ചു .ഇടവക സെക്രട്ടറി ബാബു ചെമ്മണ്ണൂർ, ട്രഷറർ റെജി കുണ്ടുകുളങ്ങര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *