വടക്കേക്കാട് : എരിഞ്ഞിപ്പടിയിൽ മോട്ടോർ പമ്പ് സെറ്റ് റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.വടക്കേക്കാട് പമ്മനത്തേയിൽ ഫക്കറുദ്ദീൻ (19) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടുകൂടി സ്വന്തം വീട്ടിലെ മോട്ടോർ പമ്പ് സെറ്റ് നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. മാതാവിന്റെ ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
വടക്കേക്കാട് മോട്ടോർ പമ്പ് സെറ്റ് റിപ്പയർ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
