തെരുവുനായ് ആക്രമണം ഗുരുവായൂരിൽ നിത്യസംഭവമാകുന്നു; സത്വര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ്

ഗുരുവായൂർ:തെരുവ് നായക്കളുടെ വർദ്ധന മൂലം ശല്യവും ആക്രമണങ്ങളും അപകടങ്ങളും പെരുകുന്ന സ്ഥിതിവിശേഷവും, നായ കടിയേറ്റാൽ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും മരണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഗുരുതരഅവസ്ഥയിലും ഗുരുവായൂരിൽ നിത്യസംഭവമാക്കുന്ന തെരുവ് നായക്കളുടെ ശല്യവും, ആക്രമണങ്ങളുംആവർത്തിക്കാതിരിക്കുവാൻ പ്രത്യേകിച്ച് ഗുരുവായൂരിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്ത് ഗുരുവായൂർ നഗരസഭയും , ദേവസ്വവും എത്രയും വേഗം സത്വര നടപടികൾ സ്ഥീകരിക്കണമെന്ന് ഗുരുവായൂർ നഗരസഭ 26 – വാർഡ് കോൺഗ്രസ്സ് കമ്മിറ്റി കുടുംബ സംഗമ യോഗം ആവശ്യപ്പെട്ടു. വാർഡ്പ്രസിഡണ്ട് ഷാജൻ വെള്ളറയുടെ അദ്ധ്യക്ഷതയിൽ കണ്ടംകുളത്ത് ചേർന്ന യോഗം ഗുരുവായൂർമണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻവാറണാട്ട് പ്രമേയാവതരണം നടത്തി. ജിഷക്രിസ്റ്റൽ,സോമൻ ആലക്കൽ, മൊയതുണ്ണി ഹാജി തൈക്കാട്, കണ്ണൻ ഗുരുവായൂർ , സി.കെ. ഡേവിസ്, എം.സി. ആന്റണി എന്നിവർ പ്രസംഗിച്ചു. വാർഡ് തലഭാരവാഹികൾക്ക് സ്വീകരണവും നൽകി. നഗരസഭ വാർഡ് 26 കോൺഗ്രസ്സ് ഭാരവാഹികളായി സി.കെ ഡേവിസ് ( പ്രസിഡണ്ട്‌),സി.ജെ. ക്രിസ്റ്റൽ (ജനറൽ സെക്രട്ടറി), ഫ്രാൻസിപുലിക്കോട്ടിൽ (ഖജാൻജി ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *