ഗുരുവായൂർ:വൃക്ഷത്തൈ നട്ടും കവിത ചൊല്ലിയും പ്രതിജ്ഞയെടുത്തും ഗുരുവായൂർ ദേവസ്വത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിനാചരണം.
കാവീട് ഗോശാലയിലായിരുന്നു പരിസ്ഥിതി ദിനാചരണ പരിപാടികൾ. മാങ്കോസ്റ്റിൽ തൈ നട്ടു ദേവസ്വം മുൻ ചെയർമാനും ഇപ്പോൾ കോഴിക്കോട് നോർത്ത് എം എൽ എ യുമായ തോട്ടത്തിൽ രവീന്ദ്രൻ പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.ദേവസ്വം ഭരണസമിതി അംഗം സി .മനോജ് മാവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവും നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശ്ശേരി പരിസ്ഥിതി ദിന സന്ദേശം നൽകി.അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു .ഏവരും പ്രതിജ്ഞയെടുത്തു.
ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കൽപ്പകം പരിപാടിയുടെ ഉദ്ഘാടനം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ നിർവ്വഹിച്ചു.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ,സി. മനോജ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റംഗം വേദ, ഇനിയും മരിക്കാത്ത ഭൂമി യെന്ന ജ്ഞാനപീഠം പുരസ്കാര സ്വീകർത്താവ് ഒ എൻ.വി കുറുപ്പിൻ്റെ പ്രശസ്ത
കവിത ചൊല്ലി ചടങ്ങിനെ ധന്യമാക്കി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനോജ് കുമാർ, ക്ലസ്റ്റർ കോർഡിനേറ്റർ സൂര്യ തേജസ്, എൻ.എസ്.എസ്. വാളണ്ടിയേഴ്സ് എന്നിവരും പങ്കെടുത്തു.
ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപരിപാടിയായാണ്ദേവസ്വം പരിസ്ഥിതി ദിനാചരണം നടത്തിയത്.ജീവധനം ഡി.എ എം രാധ, വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, പി.ആർ.ഒ വിമൽ ജി നാഥ്, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, സുന്ദർരാജ് ,ഉൾപ്പെടെ ദേവസ്വം
ജീവനക്കാരും ചടങ്ങിൽ സന്നിഹിതരായി.
വൃക്ഷത്തൈ നട്ടും പ്രതിജ്ഞയെടുത്തും ദേവസ്വത്തിൽ പരിസ്ഥിതി ദിനാചരണം
