ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. തിരുപ്പൂരിലെ പ്രമുഖ വ്യവസായി ഉണ്ണിക്കൃഷ്ണനാണ് ആനയെ നടയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. മേൽശാന്തി ശ്രീനാഥ് നമ്പൂതിരി ചടങ്ങ് നിർവ്വഹിച്ചു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാർ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, അസി.മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന തിരുപ്പൂർ ഉണ്ണിക്കൃഷ്ണൻ്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു
Related Posts
ഹൈക്കോടതി വിധി വിവേചനപരം- ജി. ജയപാൽ
- Ramesh Chembil
- June 23, 2025
- 0
ഗുരുവായൂർ:കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് സുരക്ഷാ പദ്ധതി സർട്ടിഫിക്കറ്റ് വിതരണവും വിദ്യഭ്യാസ അവാർഡ് ദാനവും പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു.അഞ്ച് ലിറ്ററിൽ […]
വടക്കേക്കാട് ലോക മണ്ണ് ദിനം ആചരിച്ചു
- Ramesh Chembil
- December 5, 2024
- 0
വടക്കേക്കാട്: സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക മണ്ണ് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഷറഫ് തറയിൽ അധ്യക്ഷനായി.ബ്ലോക്ക് കോൺഗ്രസ് […]
നിസ്വാർത്ഥമായ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട് വടക്കൻസ് കമ്മ്യൂണിക്കേഷൻസ്
- Ramesh Chembil
- January 4, 2025
- 0
വൈലത്തൂർ:നിസ്വാർത്ഥമായ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് വൈലത്തൂർ നായരങ്ങാടി വടക്കൻസ് കമ്മ്യൂണിക്കേഷൻസ്. 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് ഏക്റ്റിംങ് പ്രസിഡണ്ട് ജിൽസിബാബു, വാർഡ് മെമ്പർഷിജില,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീധരൻ മാക്കാലിക്കൽ,റഷീദ്, […]
