പുന്നയൂർക്കുളം സാഹിത്യസമിതി അവാർഡ് വിതരണം ജൂൺ 19 ന്

പുന്നയൂർക്കുളം:സാഹിത്യസമിതിയുടെ 2025 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായന അവാർഡ് കണ്ണൂർ പിണറായി സ്വദേശിനി ദൃശ്യ പത്മനാഭന് സാഹിത്യകാരൻ ഡോ. എൻ ആർ ഗ്രാമ പ്രകാശ് സമർപ്പിക്കും. വായനാദിനമായ ജൂൺ 19 ന് വൈകീട്ട് 5 ന് കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ വച്ച് നടക്കുന്നചടങ്ങിൽ സാഹിത്യസമിതി പ്രസിഡണ്ട് ഉമ്മർ അറക്കൽ, സെക്രട്ടറി രാജേഷ് കടാമ്പുള്ളി, ജനറൽ കൺവീനർ കെ ബി സുകുമാരൻ, ട്രഷറർ ഷാജൻ വാഴപ്പള്ളി, ഡറി പോൾ തുടങ്ങിയവർ പങ്കെടുക്കും.മികച്ച വായനക്കാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് സാഹിത്യ സമിതി വായന അവാർഡ് നൽകി വരുന്നത്. എംടിയുടെ കഥകളെ ആസ്പദമാക്കി നടത്തിയ നിരൂപണത്തിനാണ് അവാർഡ്. 7 എൻട്രികളിൽ നിന്നാണ് ദൃശ്യ പത്മനാഭൻ അവാർഡിന് അർഹയായത്. നിരൂപകനും അധ്യാപകനുമായ ഡോക്ടർ റോയ് മാത്യു അധ്യക്ഷനായ സമിതിയാണ് വിജയിയെ തിരഞ്ഞെടുത്തത്. 10001 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *