ഗുരുവായൂർ ക്ഷേത്രനടയിലെ അക്രമം; ഹിന്ദു ഐക്യവേദി പ്രതിഷേധം

ഗുരുവായൂർ:പണിമുടക്കിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ കടകൾ തകർക്കുകയും ഭക്ത ജനങ്ങളെ ആക്രമിക്കുകയും ചെയ്ത സി. പി. എം അനുകൂല ആക്രമികൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതു യോഗവും നടത്തി. മഞ്ജുളാൽ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം പടിഞ്ഞാറെ നടയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ. പി. മണികണ്ഠൻ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ഭാരവാഹികളായ ശശി ആനക്കോട്ടിൽ, മണി ഒരുമനയൂർ, സുനിൽ പാക്കത്ത്, വിമൽ കാവീട്, ഷിജു താഴിശ്ശേരി, നിജു. സി. വി, ശരത്ത് എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ബിനേഷ് എളവള്ളി, ലോകേഷ്, ഷനിൽ, പ്രമോദ് കൃഷ്ണ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *