വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ പ്രകൃതി സംരക്ഷണ ദിനാചരണം

അഞ്ഞൂർ:പ്രകൃതി സംരക്ഷണ ദിനാചരണത്തിൻ്റെ ഭാഗമായി വൈലത്തൂർ ഈസ്റ്റ് എ.എൽ.പി.സ്ക്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് അന്യം നിന്നു പോകാറായ വിവിധ ഔഷധ സസ്യങ്ങൾ കണ്ടും, തൊട്ടും മനസ്സിലാക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ആയുഷ് മിഷൻ മുഖേനെ വിദ്യാലയത്തിന് ലഭിച്ച പൊന്നാം കണ്ണി, കരിങ്കുറിഞ്ഞി,ആടലോടകം, കുമിഴ്,പൂവരശ് , മണി മരുത്, കുറുന്തോട്ടി തുടങ്ങി ഇരുപതോളം ഔഷധ സസ്യങ്ങൾ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. ഔഷധ സസ്യങ്ങളുടെ പേരും , ശാസ്ത്രീയ നാമവും, ഉപയോഗവും അടങ്ങിയ ബോർഡുകളും പ്രദർശനത്തിലൊരുക്കിയിരുന്നു. സ്ക്കൂൾ വളപ്പിലെ ഔഷധ മരങ്ങൾക്ക് ചുറ്റും കുട്ടികൾ കൈകൾ കോർത്ത് പിടിച്ച് ചങ്ങല തീർത്ത് പ്രകൃതി സംരക്ഷണത്തിൻ്റെ പ്രതീകാത്മക സന്ദേശം നൽകി. പ്രകൃതി സംരക്ഷണ ദിന പരിപാടികൾക്ക് ഹെഡ്മാസ്റ്റർ ജിയോ ജോർജ് .വി, എ. എ. സിസി, വിൻസി ജോസ്, ഫ്ളെമി സി പ്രസാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *