കരുണ വൈവാഹിക സംഗമം നാളെ

ഗുരുവായൂർ:കരുണ ഫൗണ്ടേഷൻ
വൈവാഹിക സംഗമം മെയ് 15 ന്
രാവിലെ 9 ന്  ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.ബി.സുരേഷ് അറിയിച്ചു.കഴിഞ്ഞ 15 വർഷമായി കരുണ ഫൗണ്ടേഷൻ സംസ്ഥാന തലത്തിൽ വൈവാഹിക സംഗമങ്ങളും മംഗല്യ സംഗമങ്ങളും നടത്തി വരുന്നു. ഇതുവരെ 426 പേർ കരുണയിൽ കൂടി വിവാഹിതരായിട്ടുണ്ട്. പ്രമുഖ വ്യക്തിത്വങ്ങളും കരുണ കുടുംബാഗങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ നൂറോളം അമ്മമാർക്ക് പ്രതിമാസ പെൻഷനും അന്നദാനവും നൽകും

Leave a Reply

Your email address will not be published. Required fields are marked *