ഗുരുവായൂർ: ദേവസ്വം ഭരണസമിതി അംഗമായി സർക്കാർ നാമനിർദ്ദേശം ചെയ്‌ത കെ.എസ്.ബാലഗോപാലിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഗസ്റ്റ് 18 ന് തിങ്കളാഴ്ച 12.30 ന് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടത്തും. റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ എം.ജി.രാജമാണിക്കം ഐ.എ.എസിൻ്റെ അധ്യക്ഷത വഹിക്കും. പുതിയ ദേവസ്വം ഭരണസമിതി അംഗമായി കെ .എസ് .ബാലഗോപാലിനെ നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള സർക്കാർ വിജ്ഞാപനം ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ വായിക്കും. നിയുക്ത ഭരണ സമിതി അംഗത്തിന് ദേവസ്വം കമ്മീഷണർ എം.ജി.രാജമാണിക്കം ഐ.എ.എസ് സത്യവാചകം ചൊല്ലികൊടുക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്,കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ എന്നിവർ സന്നിഹിതരാകും.
ഗുരുവായൂർ ദേവസ്വം പുതിയ അംഗത്തിന്റെ സത്യപ്രതിജ്ഞ ഓഗസ്റ്റ് 18ന്
