കുന്നംകുളം:കിഴൂർ കാർത്ത്യായനി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയ
മേള ആസ്വാദകരുടെ ഹൃദയം കീഴടക്കി സരസ്വതികലാകേന്ദ്രത്തിലെ കുരുന്നുകളുടെ പഞ്ചാരിമേളം അരങ്ങേറി.കലാ പരിശീലന കേന്ദ്രമായ അഞ്ഞൂർ പൂങ്ങാട്ടുമന സരസ്വതി കലാകേന്ദ്രത്തിലെ കുരുന്നുകളുടെ പഞ്ചാരിമേളമാണ് ഞായറാഴ്ച വൈകിട്ട് കിഴൂർ കാർത്ത്യായനി ക്ഷേത്രത്തിൽ നടന്നത്.വാദ്യ കലാകാരൻ ഇരിങ്ങപ്പുറം ബാബുവിൻ്റെ ശിഷ്യനും കലാകേന്ദ്രത്തിലെ അദ്ധ്യാപകനുമായ നിഖിൽ പാവറട്ടിയുടെ കീഴിൽ ചെണ്ട അഭ്യസിച്ച 28 കുരുന്നുകളുടെ അരങ്ങേറ്റമാണ് നടന്നത്.
കുരുന്നുകൾക്കൊപ്പം മുതിർന്ന ഏഴ് പേർ വലം തലയിലും അരങ്ങേറ്റം കുറിച്ചു.കഴിഞ്ഞ വർഷം അരങ്ങേറ്റം നടത്തിയ 19 കുട്ടികളും ഒരു ബാലികയും അടക്കംനൂറ്റിഇരുപതോളം കലാകാരന്മാരാണ് കാർത്ത്യായനി ക്ഷേത്ര തിരുമുറ്റുത്ത് നിറഞ്ഞ സദസ്സിൽ മേളപ്പെരുമഴ തീർത്തത്
ആസ്വാദക ഹൃദയം കീഴടക്കി സരസ്വതി കലാ കേന്ദ്രത്തിലെ കുരുന്നുകളുടെ അരങ്ങേറ്റം
