കുന്നംകുളം :ചുണ്ടലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിലും ബസിൻ്റെമുൻഭാഗവും തകർന്നു. തൃശൂർ കോഴിക്കോട് റൂട്ടിലുള്ള വിനയക ബസ് ആണ് അപകടത്തിൽപെട്ടത്. കുന്നംകുളം പൊലീസ് അഗ്നി രക്ഷസേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം .പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
ചുണ്ടലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞു;അഞ്ച് പേർക്ക് പരുക്ക്
