യാത്ര ദുരിതത്തിന് വിട; അഞ്ഞൂർ -പിള്ളക്കാട് – കോട്ടപ്പടി റോഡിന്റെ നിർമാണം അടുത്ത ആഴ്ച മുതൽ

ഗുരുവായൂർ:വർഷങ്ങളായി തകർന്നു കിടന്നിരുന്ന അഞ്ഞൂർ – പിള്ളക്കാട് – കോട്ടപ്പടി റോഡിന്റെ നിർമാണ പ്രവർത്തികൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കും. ശബരിമല പ്രോജെക്ടിൽ ഉൾപ്പെടുത്തി 2.81 കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് പുനർനിർമ്മിക്കുന്നത്. വർക്കുമായി ബന്ധപ്പെട്ട മെറ്റീരിയൽസുകൾ ഇന്ന് മുതൽ സൈറ്റിൽ അടിച്ച് തുടങ്ങിയിട്ടുണ്ട്. ഗുരുവായൂർ മുനിസിപ്പാലിറ്റി കൈവശം ആയിരുന്ന ഈ റോഡ് 2009ലെ ജിഒ പ്രകാരം പൊതുമരാമത്ത് റോഡ് ആയിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് 2023ൽ നടപടികൾ പൂർത്തീകരിച്ചാണ് മരാമത്ത് വകുപ്പ് ഈ റോഡ് ഏറ്റെടുത്തത്. അതീവ ശോചനീയാവസ്ഥയിലായ ഈ റോഡ് പുനർനിർമ്മിക്കണം എന്ന ആവശ്യം പ്രദേശവാസികളിൽ നിന്നും വളരെ നാളായി ഉയർന്ന് തുടങ്ങിയതാണ്. എന്തായാലും വർഷങ്ങളായുള്ള ശോചനീയാവസ്ഥക്ക് പരിഹാരം കണ്ടതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *