ചാവക്കാട് : നഗരസഭയുടെ നേതൃത്വത്തിൽ അംഗനവാടി കുട്ടികളുടെ കലോത്സവം ‘മിന്നാമിനുങ്ങ്’ വർണ്ണാഭമായി അരങ്ങേറി. കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കലോത്സവം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പ്രിയ മനോഹരൻ സ്വാഗതം പറഞ്ഞു.
വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ,മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.21-ാം വാർഡ് കൗൺസിലർ രഞ്ജിത് കുമാർ പരിപാടിക്ക് നന്ദി പറഞ്ഞു.നൃത്തവും പാട്ടുകളും മറ്റ് കലാപരിപാടികളുമായി അംഗനവാടി കലോത്സവം വർണ്ണാഭമായി .നിരവധി കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും ജനപ്രതിനിധികളും കലോത്സവത്തിൽ പങ്കെടുത്തു.
ചാവക്കാട് നഗരസഭ ‘മിന്നാമിനുങ്ങ്’ അംഗനവാടി കലോത്സവം വർണ്ണാഭം
