മണ്ഡലകാലം:ഗുരുവായൂരിൽ കുടിവെള്ള വിതരണവും വൈദ്യുതിയും തടസ്സമില്ലാതെ ലഭിക്കണം -കെ.എച്ച്. ആർ.എ.

ഗുരുവായൂർ :മണ്ഡല – ഏകാദശി – മകരവിളക്ക് സീസണിൻ്റെ പ്രാധാന്യം കണക്കാക്കി ഗുരുവായൂരിൽ
കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നും, തടസ്സമില്ലാതെ വൈദ്യുതി വിതരണം നടത്താനും ബന്ധപ്പെട്ട അധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ശബരിമല സീസണിൽ ദേവസ്വം മെഡിക്കൽ സെൻ്ററിൽ കാർഡിയോ വിഭാഗം ആരംഭിക്കാനും കേരള ഹോട്ടൽ – റസ്റ്റോറൻ്റ് അസ്സോസിയേഷൻ ഗുരുവായൂർ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ഒ.കെ. ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭാരവാഹികളുടെയും എക്സി. അംഗങ്ങളുടെയും പ്രഥമയോഗം സംസ്ഥാന വർക്കിങ് പ്രസിഡണ്ട്
സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലകാലത്തിന് മുൻപ് നവംബർ 11 ന് ചൊവ്വാഴ്ച ഉച്ചക്കു ശേഷം ഹോട്ടലുകൾ അടച്ചിട്ട് പ്രത്യേക ക്ലീനിങ് നടത്തി ഡ്രൈ – ഡേ ആയി ആചരിക്കണമെന്ന് കെ.എച്ച്. ആർ.എ. അംഗങ്ങളോട് ആവശ്യപ്പെട്ടു .സംസ്ഥാന ഉപദേശക സമിതി അംഗം ജി.കെ. പ്രകാശ് , ഭാരവാഹികളായ,രവീന്ദ്രൻ നമ്പ്യാർ ,
എൻ.കെ. രാമകൃഷ്ണൻ, കെ.പി.സുന്ദരൻ ,
ഒ. കെ. നാരായണൻ നായർ, രാജേഷ് ഗോകുലം, സി.എൻ.ചന്ദ്രബാബു, വി.എസ്.സിജോ, എ.എം. സന്തോഷ്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *