അഹമ്മദിയ മസ്ജിദ് ശിലാസ്ഥാപനം

പുന്നയൂർക്കുളം:മന്നലാംക്കുന്ന് പാപ്പാളിയിൽ പുതുതായി നിർമ്മിക്കുന്ന അഹമ്മദിയ മസ്ജിദിന്റെ ശിലാസ്ഥാപനം ഡോ. സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ മുത്തന്നൂര് തങ്ങൾ നിർവഹിച്ചു.
പാപ്പാളി നൂറുദ്ദീൻ മദ്രസക്ക് സമീപമാണ് മസ്ജിദ് നിർമ്മിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പ്രദേശവാസികൾക്ക് നമസ്കരിക്കുന്നതിന് കിലോമീറ്റർ താണ്ടി റോഡിന് എതിർവശം ഉള്ള പള്ളിയിൽ എത്തുക എന്നത് പ്രയാസമായതിനാലാണ് ഇത്തരത്തിലൊരു പള്ളി എന്ന ആശയം നാട്ടുകാരിൽ ഉദിച്ചത്.   ചടങ്ങിൽ ഷംസു ദാരിമി സ്വാഗതം പറഞ്ഞു. നൂറുദ്ധീൻ മദ്രസ സെക്രട്ടറി എം എ ഹനീഫ അധ്യക്ഷത വഹിച്ചു. എം പി ഹസ്സൻ ഹാജി മുഖ്യ അതിഥിയായി, മുഹമ്മദ്‌ ആലി വടുതല, ഷെക്കീർ ഉസ്താദ്, അഷറഫ് ഉസ്താദ്, റിഫഈ മസ്ജിദ് ഇമാം
ഹാരിസ് ഫൈസി, ട്രസ്റ്റി സൈനുദ്ധീൻ, മന്നലാംകുന്ന് മഹല്ല് സെക്രട്ടറി എം കെ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *