ഗുരുവായൂർ:ചിന്മയാമിഷന്റെ എഴുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയാ മിഷൻ്റെയും സംസ്കൃത ഭാരതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 1 മുതൽ 10 വരെ നടന്നു വന്നിരുന്ന സംസ്കൃത സംഭാക്ഷണ ശിബിരം സമാപിച്ചു. .ചിന്മയാമിഷൻ പ്രസിഡണ്ട് പ്രൊഫ. എൻ. വിജയൻ മേനോന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ചാലിശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സംസ്കൃത അദ്ധ്യാപകൻ ഡോ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാരതി സംസ്ഥാന ട്രഷറർ സജീവൻ ശിബിരം നയിച്ചു.ഗുരുവായൂർ ചിന്മയാമിഷൻ സെക്രട്ടറി സജിത് കുമാർ സി. ആശംസകൾ നേർന്ന് സംസാരിച്ചു.
അശോകൻ സ്വാഗതവും ദേവി ഗ്രൂപ്പ് കോർഡിനേറ്റർ എം.ഹേമ നന്ദിയും പറഞ്ഞു.ഡോ. സുരേഷ് നായർ, രാധാ വി.മേനോൻ, ഭരതൻ, വിലാസിനി എന്നിവർ ശിബിരത്തിന് നേതൃത്വം നല്കി
സംസ്കൃത സംഭാക്ഷണ ശിബിരം സമാപിച്ചു
