വടക്കേക്കാട് :വൈലത്തൂർ താമരക്കുളം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ബുധനാഴ്ച ആഘോഷിക്കും.രാവിലെ 5 മുതൽ വിശേഷാൽ പൂജകൾ, കലശാഭിഷേകം എന്നിവക്ക് ക്ഷേത്രം തന്ത്രി മoത്തിൽ മുണ്ടയൂർ നാരായണൻ നമ്പൂതിരി മുഖ്യകാർമ്മീകത്വം വഹിക്കും.11 ന് പ്രസാദ ഊട്ട്, വൈകീട്ട് 5 മുതൽ കാവടി പൂരം വരവ് 6.30ന് ചുറ്റുവിളക്ക്, നിറമാല, വൈകിട്ട് 7ന് ഗുരുവായൂർ ഹരിവാര്യർ ടീം ഒരുക്കുന്ന പഞ്ചവാദ്യം എന്നിവ ഉണ്ടാകും. എല്ലാ ദിവസവും രാത്രി ചുറ്റുവിളക്ക്, കലാപരിപാടികൾ എന്നിവയും ഉണ്ടാകുമെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് ശിവ പ്രസാദ്, സെക്രട്ടറി വാസു പാരത്ത്, ട്രഷറർ രമേഷ് കാളിയത്ത് എന്നിവർ അറിയിച്ചു
വൈലത്തൂർ താമരക്കുളം ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം ബുധനാഴ്ച
