വടക്കേക്കാട്:മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ഇടവകയിൽ ഏപ്രിൽ 22,23 തിയ്യതികളിൽ നടത്തുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ച് കൊണ്ടുള്ളു കൊടിയേറ്റം സഭ മേലധ്യക്ഷൻ സിറിൽ മാർ ബസ്സെലിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. വികാരി ഫാ. തോമസ് കുരിയൻ, സെക്രട്ടറി വിവേക് വടക്കൻ, ട്രഷറർ ബിനീഷ് ചെമ്മണൂർ എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.22 നു വൈകീട്ട് സന്ധ്യ നമസ്‍കാരവും, കൈമുത്തും നേർച്ചയും, തുടർന്നു വാദ്യഘോഷവും 23 നു കാലത്ത് 8 മണിക്ക് വിശുദ്ധ കുർബ്ബാനയും റാസയും കൈമുത്തും പൊതുസദ്യയും ഉണ്ടായിരിക്കും
തൊഴിയൂർ സെൻ്റ് ജോർജ് ഭദ്രാസന ഇടവക തിരുന്നാൾ
