സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ്

വടക്കേകാട്: തൊഴിയൂർ സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഘടന ഓർമ്മകളുടെ കുട്ടിക്കാലത്തിൻ്റെനേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് വ്യാഴാഴ്ച സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പ് സ്വതന്ത്ര സുറിയാനി സഭ മെത്രാപ്പോലീത്ത സിറിൽ മാർ ബസാലിയോസ് ഉദ്ഘാടനം ചെയ്യും. നടൻ ശിവജി ഗുരുവായൂർ പങ്കെടുക്കും. ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവീനർ ഹബീബ് നാറാണത്ത്, പ്രസിഡൻറ് ബഷീർ പൂക്കോട്, സെക്രട്ടറി എം വി ഗോപാലൻ, ട്രഷറർ മനാഫ് പുന്നയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ബുക്കിംങിന് 9745440006

Leave a Reply

Your email address will not be published. Required fields are marked *