പുന്നയൂർക്കുളം:മത്സ്യബന്‌ധന മേഖലയുടെ വളർച്ചയ്ക്കുള്ള വിപുലമായ സാധ്യതകൾ മുൻകൂട്ടി കേന്ദ്ര സർക്കാർ പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി എടക്കഴിയൂരിൽ നിർമ്മിക്കുന്ന ഫിഷ് ലാൻ്റിംങ്ങ് സെൻ്റർ,അനുബന്ധ പദ്ധതികളുടെയും ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.ചടങ്ങിൽ
എം.എൽ.എ, എൻ.കെ അക്ബർ അധ്യക്ഷനായി. കെ എസ് സി എഡിസി റീജിയണൽ മാനേജർ ആഷിക്ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി സുരേന്ദ്രൻ, എം കെ അറാഫത്ത്, ആശ അഗസതിൻ,പി എ ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.
60 ശതമാനം കേന്ദ്ര വിഹിതവും, 40 ശതമാനം സംസ്‌ഥാന വിഹിതവും ഉപയോഗിച്ച് 6.91 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഫിഷ് ലാന്റിംഗ് സെൻ്ററും അനുബന്‌ധ ഘടകങ്ങളും, റീഹാബിലിറ്റേഷൻ കം കമ്മ്യൂണിറ്റി സെൻ്റർ, മത്സ്യബന്ധന ഭവന പുനരുദ്ധാരണം, മത്സ്യത്തൊഴിലാളി വനിതകൾക്കായി സീഫുഡ് കഫറ്റേരിയ,ഒ ബി എം റിപ്പയർ സെൻ്റർ,കോസ്‌റ്റൽ ബയോ ഷീൽഡിംഗ്,കൃത്രിമ പാര് സ്ഥാപിക്കൽ എന്നീ ഘടകങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികൾ,പൗരപ്രമുഖർ, രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടത്തു
എടക്കഴിയൂർ മത്സ്യഗ്രാമം പദ്ധതിപ്രവർത്തനോദ്‌ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിർവഹിച്ചു
