ഗുരുവായൂർ:ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ അക്ബർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.ചാവക്കാട് താലൂക്ക് തഹസീൽദാർ ടി.ആർ സംഗീത് മുമ്പാകെയാണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. രാവിലെ 11 മണിക്ക് വൻ ജനാവലിയോടെ പ്രകടനവുമായി എത്തിയാണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്.സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, മുതിർന്ന നേതാവ് ബേബി ജോൺ,സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സുമേഷ്, കൃഷ്ണദാസ്, ടി.ടി ശിവദാസ് , എം .എ ഹാരിസ് ബാബു, കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.പി മുഹമ്മദ് ബഷീർ മണ്ഡലം സെക്രട്ടറി പി.കെ രാജേശ്വരൻ, ആർ ടി എ ഗഫൂർ,ടി.പി സാബു,ജി.കെ പ്രകാശ്, എം.മോഹൻദാസ്,എം. വി അശ്വിൻ,റഹീം വീട്ടിപറമ്പിൽ കെ കെ ജോതിരാജ് എന്നിവരും നൂറ് കണക്കിന് പാർട്ടി പ്രവർത്തകരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
എൻ കെ അക്ബർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു
