പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലെ ഭൂമി കയ്യേറാനുള്ള ബാങ്കിൻ്റെ ശ്രമം ബി ജെ പി പ്രവർത്തകർ തടഞ്ഞു

പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ളഭൂമി കൈയ്യേറാനുള്ള  ചാവക്കാട് ഫർക്ക റൂറൽ ബാങ്കിന്റെ ശ്രമം ബി ജെ പി പ്രവർത്തകർ തടഞ്ഞു. ഗുരുവായൂർ വില്ലേജ് ഓഫീസിനു എതിർവശം പഴയ മാവേലി സ്റ്റോർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു മുൻവശം ഉണ്ടായിരുന്ന ഏകദേശം മൂന്ന് സെന്റോളം വരുന്ന ഭൂമിയാണ്ബാങ്ക്  മുള്ള് വേലി കെട്ടി തിരിക്കാനായി ശ്രമം നടത്തിയത്.സംഭവമറിഞ്ഞ് എത്തിയ ബി.ജെ.പി പ്രവർത്തകർ വേലി കെട്ടൽ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു. ഭൂമി മരാമത്ത് വകുപ്പിൻ്റെതാണെന്നും അനധികൃതമായി കയ്യേറി വേലി കെട്ടുന്നതിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ടു.സംഭവമറിഞ്ഞ്സ്ഥലത്തെത്തിയ പോലീസും മരാമത്ത് വകുപ്പ് ഉദ്ദ്യോഗസ്ഥരും ബാങ്ക് അധികൃതരോട് വേലികെട്ടൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.ബാങ്കിൻ്റെ പ്രവർത്തിയിൽഗുരുവായൂർ നഗരസഭ 14ാം വാർഡ് അംഗം  ജോതി രവീന്ദ്രനാഥ് പ്രതിഷേധം അറിയിച്ചു.പൊതുഭൂമി തട്ടിയെടുക്കാനുള്ള ബാങ്കിന്റെ ശ്രമം എന്ത് വില കൊടുത്തും തടയുമെന്ന് ബി.ജെ.പിഗുരുവായൂർ ഏരിയാ പ്രസിഡന്റ് മനീഷ് കുളങ്ങര അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *