ഗുരുവായൂർ:ഭാരതത്തിന്റെ ഭരണഘടന ശിൽപിയും സാമൂഹ്യ നീതിയുടെ മഹാനായ പോരാളിയുമായ ബി.ആർ
അംബേദ്ക്കറിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കാര്യാലയത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.എസ് സി മോർച്ച ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.എസ് സി മോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് ടി.കെ രതീഷ്,ബിജെപി വടക്കേക്കാട് പഞ്ചായത്ത് ജന.സെക്രട്ടറി സുഭാഷ് വെങ്കളത്ത്, ഇ.എസ് നിമേഷ്,കിരൺ, ഉണ്ണികൃഷ്ണൻ, പ്രതീഷ് തുടങ്ങിയവർ പങ്കെടുത്തു
അംബേദ്കർജയന്തി;അനുസ്‌മരണവും പുഷ്പാർച്ചനയും നടത്തി
