പുന്നയൂർക്കുളം:സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. പരുക്കേറ്റ രണ്ടു പേരെയും കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.
പെരിയമ്പലം സ്വദേശികളായ തേത്തയിൽ മണികണ്ഠന്റെ ഭാര്യ സ്മിത(43),മകൾ ഉണ്ണിമായ(22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് പനന്തറ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് വെച്ചാണ് സംഭവം. പെരിയമ്പലത്തെ വീട്ടിൽനിന്നും ആൽത്തറയിലേക്ക് സാധനങ്ങൾ വാങ്ങാൻ വരുന്ന തിനിടയിലാണ് അപകടം. ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിസരത്ത് ഉണ്ടായിരുന്നവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
സ്മിതക്ക് ശരീരമാസകാലം പരിക്കും ഉണ്ണിമായക്ക് കാലിനുമാണ് പരിക്ക്.മേജർ സർജറിയാണ് ഉണ്ണിമായക്ക് ഡോക്ക്ടർ നിർദ്ദേശിച്ചിട്ടുള്ളത്. പഞ്ചായത്തിൽ കാട്ടുപന്നി ശല്യം അതി രൂക്ഷമാണ്. കാർഷിക വിളകളും വ്യാപകമായി ഇവ നശിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് എത്രയും പെട്ടന്ന് കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാനാട്ടുകാർ ആവശ്യപ്പെട്ടു. അതെ സമയം ഒരു മാസം മുൻപ് കാട്ടുപന്നികളെ നശിപ്പിക്കുന്നതിനായി സർക്കാർ ഉത്തരവ് പ്രകാരം എം പാനൽ ഷൂട്ടർമാരുടെ സേവനം ഉപയോഗിച്ച് കാട്ടുപന്നികളെ വെടിവെച്ചു കൊന്നിരുന്നു. നാക്കോല, അണ്ടത്തോട് പാലം പരിസരം എന്നിവിടങ്ങളിൽ വച്ചാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. ഇനിയും ഇവരുടെ സേവനം ഉപയോഗപ്പെടുത്തി കൂടുതൽ ജനപങ്കാളിത്തത്തോടെ കാട്ടുപന്നി ശല്യം തടയുന്നതിന് വേണ്ടി നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി പറഞ്ഞു.
പനന്തറയിൽ സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി അമ്മയ്ക്കും മകൾക്കും ഗുരുതരയ്ക്ക്
