എസ് എസ് എഫ് വടക്കേക്കാട് ഡിവിഷൻ  ഗ്രാറ്റിറ്റ്യൂഡ് കോൺഫ്രൻസ്

പുന്നയൂർക്കുളം:എസ് എസ് എഫ് വടക്കേക്കാട് ഡിവിഷന്റെ നേതൃത്വത്തിൽ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണർത്ഥം വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം എന്ന ശീർഷകത്തിൽ ഗ്രാറ്റിറ്റ്യൂഡ് കോൺഫ്രൻസ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.29 ന് ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് എം ആൻഡ് ടി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.2027 ജനുവരി 28,29,30,31 തിയ്യതികളിൽ മലപ്പുറത്ത് വെച്ചാണ് സമസ്ത 100 ആം വാർഷിക സമ്മേളനം നടത്തുന്നത്. ഇതിന്റെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. വടക്കേക്കാട് സോണിലെ 44 യുണിറ്റുകളിൽ നിന്ന് തിരഞ്ഞെടുത്ത ഇസ്സ കോഡിലെ 300 വിദ്യാർത്ഥികൾ പങ്കെടുക്കും. കേരള മുസ്ലിം ജമാഅത് സോൺ പ്രസിഡന്റ്‌ അബ്ദു റസാക്ക് അസ്ഹരി ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡണ്ട് അൻസാർ സഖാഫി  അധ്യക്ഷത വഹിക്കും.
സ്റ്റേറ്റ് എക്സിക്യൂട്ടീവ് ജാഫർ ഇർഫാനി ക്ലാസ്സിന് നേതൃത്വം നൽകും.സമ്മേളന ശേഷം വടക്കേക്കാട് സെന്ററിലേക്ക് നടത്തുന്ന പ്രചരണ വിളംബരം ജാഥയോടെ സമാപിക്കും.വടക്കേക്കാട് സിവിഷൻ ജനറൽ സെക്രട്ടറി സെബിൽ എടക്കര, പ്രസിഡൻ്റ് അൻസാർ സഖാഫി അണ്ടത്തോട്,വാഫി സെക്രടറി ഹാഷിം സഅദി, ക്യാംപ് സെക്രട്ടറി
മുഹമ്മദ് ഇഹ്സാൻ കല്ലൂർ
എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *