തൃശൂർ:അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ സമീപത്തുവച്ച് ആന വിരണ്ടോടി ഒരാൾ കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്ണു ആണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിനെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കൊല്ലം മയ്യനാട് സ്വദേശിയായ ‘മയ്യനാട് പാർത്ഥസാരഥി’ എന്ന ആനയാണ് ഇടഞ്ഞത്. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്നതായിരുന്നു പാർത്ഥസാരഥിയെ. ഉത്സവത്തിനിടയിലെ വിശ്രമവേളയിൽ ആനയെ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് തളച്ചു. ഈ സമയത്താണ് ആന അപ്രതീക്ഷിതമായി പ്രകോപിതനാവുകയും ചങ്ങല പൊട്ടിച്ച് ഓടുകയും ചെയ്തത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡ്രൈവർ വിഷ്ണുവിനെ ആന ചവിട്ടി വീഴ്ത്തിയത്. വിഷ്ണു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു
അങ്കമാലിയിൽ ആന വിരണ്ടോടി; യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാന് പരിക്ക്
