ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന ഉത്സവം ആഘോഷിച്ചു

വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിൽപ്രതിഷ്‌ഠാദിന മഹോത്സവം  വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.പുലർച്ചെ നിർമ്മാല്യ ദർശനം, ഗണപതിഹോമം,ഉഷപൂജ ,നവക – പഞ്ചഗവ്യ കലശാഭിഷേകം, തന്ത്രിപൂജ എന്നിവക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കൽ പരമേശ്വരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.തുടർന്ന്
കപ്പിയൂർ മന ഗിരീശൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ സർവൈശ്വര്യപൂജ നടന്നു.ഉച്ചക്ക് പ്രസാദ ഊട്ട്, വൈകീട്ട്  ദീപാരാധന, തുടർന്ന് കളംകൂറയിടൽ, കളംപാട്ട്, ചുറ്റുവിളക്ക് എന്നിവയുണ്ടായി. ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *