ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വൈശാഖ ഏകാദശി മഹോത്സവം മെയ് 15 മുതൽ 20 വരെ ആഘോഷിക്കും

പുന്നയൂർക്കുളം:ആൽത്തറ
ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വൈശാഖ ഏകാദശി മഹോത്സവം
മെയ് 15 മുതൽ 20 വരെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.എല്ലാദിവസവും രാവിലെ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം,കലശാഭിഷേകം,വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, വിവിധ
കലാപരിപാടികൾ എന്നിവയുണ്ടാകും.15 ന് വൈകീട്ട് ക്ഷേത്രം തന്ത്രി പൊതിയിൽ ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടത്തും.18 ന് രാവിലെ 10.30 ന്
ഉത്സവബലിദർശനം,
19ന് വൈശാഖ ഏകാദശി ദിവസം
ദേശപകർച്ച നല്കും. പകർച്ച ആവിശ്യമുള്ളവർ 16 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.20 ന് രാവിലെ ദ്വാദശി ആറാട്ട്,ആറാട്ട് കടവിൽ ദർശനം,കൊടിക്കൽ പറ,കലശം അഭിഷേകം, വൈകീട്ട്
വിവിധ ആഘോഷ കമ്മറ്റികളുടെ ദേശ പൂരം വരവ്, 5.30 ന് കേരളത്തിലെ തലയെടുപ്പുള്ള പത്തിൽ പരം ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടി എഴുന്നള്ളിപ്പ് എന്നിവ നടക്കും.രാവിലെ 11 നും വൈകീട്ട് 6.20 നും ആൽത്തറമേളം,രാത്രി 7 ന് ഓട്ടോ ഡ്രൈവേഴ്സ് ഒരുക്കുന്ന ഗാനമേള എന്നിവയുണ്ടാകും ക്ഷേത്രം ഭാരവാഹികളായ കെ.ബി.സുകുമാരൻ, ശ്യാം പനമുക്കിൽ,മുരളീധരൻ പൊലിയത്ത്,എം.ജി.സുരേഷ്, ഹരി എഴുത്തുപുരക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

കൂടുതൽ വാർത്തകൾ കാണാം…

Leave a Reply

Your email address will not be published. Required fields are marked *