പുന്നയൂർക്കുളം:മന്ദലാംകുന്ന് ബീച്ചിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം; മൂന്ന് മത്സ്യ ബന്ധന വഞ്ചികൾ തകർത്തു. മന്ദലാം കുന്ന് ബീച്ച് സ്വദേശിയായ കുഞ്ഞുമോൻ്റെ വഞ്ചി പൂർണ്ണമായും പടിഞ്ഞാറയിൽ മൊയ്തീൻ കോയ,
കോൽക്കാരൻ ഹനീഫ എന്നിവരുടെ വഞ്ചികൾ ഭാഗികമായുമാണ് തകർത്തിട്ടുള്ളത്.ഇന്നലെ രാത്രിയിലാണ് സംഭവം. വടക്കേക്കാട് പൊലീസിൽ പരാതി നല്കി. പ്രദേശത്ത് ലഹരി മാഫിയ സംഘങ്ങൾ സജീവമാണെന്നും മുൻപും ഇത്തരത്തിൽ മത്സ്യ ബന്ധന വലകളും വഞ്ചിപുരകളും തിയിട്ട് നശിപ്പിക്കൽ നടന്നിട്ടുണ്ടെന്നും ബീച്ച് നിവാസികൾ പറഞ്ഞു.പൊലീസ് പെട്രോളിംങ് പ്രദേശത്ത് ശക്തമാക്കണമെന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു
