ഗുരുവായൂർ: ടൗൺഹാളിൽ ലോക കപ്പ് ഫുട്ബോൾ മത്സരം ബിഗ് സ്ക്രീനിൽ പ്രദർശിപ്പി ക്കാൻ കഴിയാത്ത സ്‌ഥിതിയാ ണെന്ന് നഗരസഭ ചെയർപഴ്സൻ സുനിത അരവിന്ദൻ പറഞ്ഞു. നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി നഗരസഭ സെക്രട്ടറി കൗൺസിലിൻ്റെ തീരുമാനത്തെ മറി കടന്ന് വിയോജന കുറിപ്പ് എഴുതിയതാണ് പ്രദർശനം തടസ്സപ്പെടാൻ കാരണം. യു ഡിഎഫ് കൗൺസിലർമാരുടെ രാഷ്ട്രീയ താൽപര്യവും ഇതിനു പിന്നിലുണ്ട്.സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നിയമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദർശനം നടത്താനുള്ള തീരുമാനം റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത് നഗരസഭയുടെ അധികാരത്തിൽ മേലുള്ള കടന്നു കയറ്റമാണെന്ന് ചെയർപഴ്സൻ ആരോപിച്ചു.
ലോകകപ്പ് ഫുട്ബോൾ ദൃശ്യവിസ്മയ സൗന്ദര്യത്തോടെ സൗജന്യമായി മുഴുവൻ ഫുട്‌ബോൾ പ്രേമികൾക്കും കാണിക്കുവാൻ കഴിയുന്ന ജനകീയ സംവിധാനത്തെ രാഷ്ട്രീയ അധികാരം ഉപയോഗിപ്പെടുത്തി ഇല്ലാതാക്കുന്ന യുഡിഎഫിനെതിരെ എല്ലാ ജനാധിപത്യ സ്നേഹികളും ഫുട്ബോൾ പ്രേമികളും നഗരസഭയോട് ഒപ്പം നിലക്കണമെന്നും ചെയർപഴ്ൻ അഭ്യർത്ഥിച്ചു.വൈസ് ചെയർമാൻ കെ.കെ.ജ്യോതിരാജ്,സ്‌ഥിര സമിതി അധ്യക്ഷരായ വി.അനൂപ്, എ.ടി.ഹംസ,ബിന്ദു അജിത്ത്കുമാർ,ഷാനി റെജി എന്നിവരും പങ്കെടുത്തു.
സിപിഎം നേതാക്കൾ നേതൃത്വം നൽകുന്ന ജിഎസ്എ എന്ന സംഘടനയുടെ സഹകര ണത്തോടെ പ്രദർശനം നടത്താ
നാണ് നഗരസഭ കൗൺസിൽ തീ രുമാനിച്ചത്. ജിഎസ്എയ്ക്ക് 45 ദിവസം ടൗൺഹാൾ സൗജന്യമാ യി നൽകുന്നത് നഗരസഭയ്ക്ക് വൻ നഷ്ടമുണ്ടാക്കും എന്ന് സെക്രട്ടറി സൂചിപ്പിച്ചു. ഇതോടെ
2 സിപിഎം കൗൺസിലർമാർ സെക്രട്ടറിയുടെ കാബിനിലെത്തി അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇവർക്കെതിരെ പൊലീ സ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്.
ഗുരുവായൂരിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ പ്രദർശിപ്പിക്കാൻ പറ്റാത്ത സാഹചര്യം – സുനിത അരവിന്ദൻ
