ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി

ഗുരുവായൂർ:കേരള ഹോട്ടൽ& റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി.പ്രസിഡണ്ട്
ഒ .കെ .ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി.ബിജുലാൽ ഉദ്ഘാടനം ചെയ്തു. ഫുഡ് സേഫ്‌റ്റി ഓഫീസർ അഷ്‌റഫ് ക്ലാസ്സ് നയിച്ചു.
എൻ.പി. അഷ്‌റഫ് ക്ലാസ്സ് ഹിന്ദിയിൽ പരിഭാഷ നടത്തി.ജില്ല ഹൈജീൻ മോണിറ്ററിങ് കമ്മറ്റി ചെയർമാൻ ഏ.എസ് . ജോസഫ് ,സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ , എൻ. കെ.രാമകൃഷ്ണൻ ,ഒ.കെ. നാരായണൻ നായർ ,സന്തോഷ് ,എൻ.കെ. അഷറഫ് രാജേഷ് ഗോകുലം ,ചന്ദ്രബാബു , മുബാറക്ക് ,സിജോ കണ്ടാണ്ണശ്ശേരി രഞ്ജിത്ത് വിനായക എന്നിവർ പ്രസംഗിച്ചു .ഇതോടനുബന്ധിച്ച് ഹോട്ടൽ ജീവനക്കാർക്ക് മൈക്രോ ലാബുമായി സഹകരിച്ച് ഹെൽത്ത് കാർഡ് ക്യാമ്പും സംഘടിപ്പിച്ചു.ഇരുനൂറോളം ജീവനക്കാർക്ക് ക്യാമ്പിൽ നേത്ര പരിശോധന,ചർമ്മ പരിശോധന ,ഫിസിക്കൽ
എക്സാമിനേഷൻ ,ബ്ലഡ് ടെസ്റ്റ് തുടങ്ങിയവ  നടത്തി

Leave a Reply

Your email address will not be published. Required fields are marked *