വടക്കേക്കാട് ശ്മശാനം ഉടൻ പ്രാവർത്തിക മാക്കണം-ബിഎംഎസ്

പുന്നയൂർക്കുളം:വടക്കേക്കാട് പഞ്ചായത്ത് പൊതുശ്മശാനം ഉടൻ പ്രാവർത്തികമാക്കണമെന്ന് ബിഎംഎസ് വടക്കേക്കാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.ജല ജീവൻ മിഷന്റെ കുടിവെള്ള പദ്ധതിയിൽ പലയിടത്തും കണക്ഷൻ കിട്ടിയെങ്കിലും വെള്ളം കിട്ടാറില്ല എന്നാൽ കിട്ടാത്ത വെള്ളത്തിനു പണം അടക്കാനുള്ള ബില്ല് വരുന്നതിൽ മുടക്കം വരാറില്ലെന്ന് യോഗം വിലയിരുത്തി.കെ.എ ശശി അധ്യക്ഷതവഹിച്ച യോഗം ബിഎംഎസ് ഗുരുവായൂർ മേഖല പ്രസിഡണ്ട് കെ.എ ജയതിലകൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളെ ആദരിച്ചു.സമാപന സമ്മേളനം ബിഎംഎസ് ഗുരുവായൂർ മേഖലാ സെക്രട്ടറി പി.കെ അറുമുഖൻ ഉദ്ഘാടനം ചെയ്തു.ശ്രീബ കെ,എൻ.കെ ശ്രുതി,എം ബിജു,ടി.കെ മുരളീധരൻ  സംസാരിച്ചു.പുതിയ ഭാരവാഹികളായി വിജിത ദിലീപ് (പ്രസിഡണ്ട്) ശ്രുതി ടി കെ (സെക്രട്ടറി) കെ എ ശശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *